MM Money against KSEB Chairman
കെ എസ് ഇ ബി ചെയര്‍മാനെതിരെ രൂക്ഷമായി പ്രതികരിച്ച് എം എം മണി
ആരോപണം എന്ത് അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണം; നിലവിലെ മന്ത്രി പറയിച്ചതാണോയെന്നും എന്നും അറിയണം

തിരുവനന്തപുരം | ഇടത് ട്രേഡ് യൂണിയനുകള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോകിനെ കടന്നാക്രമിച്ച് മുന്‍വൈദ്യുതി മന്ത്രി എം എം മണി. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഇടതു യൂണിയനുകള്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയെന്ന് ബി അശോക് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് എം എം മണി ആവശ്യപ്പെട്ടു.
നിലവിലെ വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍ക്കുട്ടി അറിഞ്ഞാണോ അദ്ദേഹം അങ്ങനെ പറഞ്ഞത്. മന്ത്രി പറയേണ്ടത്അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാണോ എന്നതിന്റെ എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടുണ്ടെന്നും മണി പ്രതികരിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തും. വേണ്ട സമയത്ത് ആലോചിച്ച് മറുപടി പറയും. കഴിഞ്ഞ സര്‍ക്കാറില്‍ നാലര വര്‍ഷമാണ് ഞാന്‍ മന്ത്രി ആയിരുന്നത്. ആ നാലര വര്‍ഷംവൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്നും മണി കൂട്ടിച്ചേര്‍ത്തു.