Connect with us

International

വൈറ്റ്ഹൗസ് രേഖകള്‍ കാണാതായ സംഭവം; ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്

റെയ്ഡ് സംബന്ധിച്ച് പ്രതികരിക്കാന്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിച്ചു.

Published

|

Last Updated

ഫ്‌ലോറിഡ |  അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ലോറിഡയിലെ അഢംബര വസതിയില്‍ എഫ്ബിഐ റെയ്ഡ്. ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച എഫ്ബിഐ ഏജന്റുമാര്‍ തന്റെ ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ എന്ന വസതിയില്‍ റെയ്ഡ് നടത്തുകയും സേയ്ഫുകള്‍ കുത്തിപ്പൊളിച്ചെന്നും ട്രംപ് ആരോപിച്ചു.

അതേ സമയം ട്രംപ് യുഎസ് പ്രസിഡന്റായ കാലത്തെ ചില വൈറ്റ്‌ഹൌസ് രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്നാണ് അറിയുന്നത്.

തന്റെ വീട് ഇപ്പോള്‍ ഉപരോധത്തിലാക്കിയാണ് അവര്‍ റെയ്ഡ് ചെയ്യുന്നത്. ഇത് കടന്നുകയറ്റമാണ്- ട്രംപ് പറഞ്ഞു. എന്നാല്‍ എന്തിനാണ് റെയ്ഡ് എന്നത് ട്രംപ് വ്യക്തമാക്കിയില്ല. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ട്രംപ് നേരിടുന്ന നിരവധി അന്വേഷണങ്ങളില്‍ ഒന്നാണ് രേഖകള്‍ കടത്തിയെന്ന ആരോപണം.അതേ സമയം റെയ്ഡ് സംബന്ധിച്ച് പ്രതികരിക്കാന്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിച്ചു.