Connect with us

Kerala

കൊച്ചിയിൽ ആക്രി സാധന ഗോഡൗണിന് തീപിടിച്ചു

തീ അണക്കാനുള്ള ശ്രമം നടന്നുവരികയാണ്.

Published

|

Last Updated

കൊച്ചി| എറണാകുളം പുല്ലേപ്പടി റെയില്‍വേ മേല്‍പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആക്രി സാധന ഗോഡൗണിന് തീപിടിച്ചു. വൈകീട്ട് നാലരയോടെ ആണ് തീപിടിത്തം ഉണ്ടായത്. ട്രസ് വര്‍ക്ക് ചെയ്ത കെട്ടിടത്തിന് ഉള്ളില്‍ വെല്‍ഡിങ് വര്‍ക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് വെല്‍ഡിങ് തീപ്പൊരി താഴെക്കിടന്നിരുന്ന പഴയ ഫര്‍ണിച്ചറില്‍ വീഴുകയും തുടര്‍ന്ന് തിപിടിക്കുകയുമായിരുന്നു.ഹാഷിം പറക്കാടിന്റെ സ്ഥലത്ത് സഫ് വാന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീ അണക്കാനുള്ള ശ്രമം നടന്നുവരികയാണ്.

---- facebook comment plugin here -----

Latest