International
തുടര്‍ച്ചയായ നാലം ദിനവും മാറ്റമില്ല; ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ തന്നെ
നിലവില്‍ ഫീഡ്സ്റ്റോക്ക് ക്ഷാമം കാരണം റിഫൈനര്‍മാര്‍ പ്രവര്‍ത്തന നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ വിപണിയില്‍ വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്
സിങ്കപ്പൂര്‍ | ഹോര്‍മുസ് കടലിടുക്ക് വഴി ചില രാജ്യങ്ങളിലേക്ക് കൂടുതല്‍ എണ്ണ ടാങ്കറുകള്‍ നീക്കാന്‍ ഇറാന്‍ അനുവാദം നല്‍കിയെങ്കിലും എണ്ണവില തുടര്‍ച്ചയായായ നാലാം ദിവസവും ബാരലിന് 100 ഡോളറിന് മുകളില്‍ മാറ്റമില്ലതെ തുടരുകയാണ്. ക്രൂഡ് ഓയിലിലും ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളിലും തടസ്സങ്ങള്‍ ഉണ്ടായിട്ടും ശുദ്ധീകരിച്ച ഉല്‍പ്പന്ന വിപണി വളരെ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്
ഐസിഇ ഗ്യാസ് ഓയില്‍ ബാരലിന് 45ഡോളറിന് മുകളിലായി. ഇത് വിപണിയില്‍ കനത്ത ആശങ്കകളാണ് സൃഷ്ടിക്കുന്നത് . ജെറ്റ് റീഗ്രേഡ് ട്രേഡിംഗ് ടണ്ണിന് 400 ഡോളറിന് മുകളിലായതോടെ ജെറ്റ് ഇന്ധന വിപണിയില്‍ ഈ നീക്കം കൂടുതല്‍ തീവ്രമായി. യൂറോപ്യന്‍ ജെറ്റ് ഇന്ധന വിപണി പ്രധാനമായും പേര്‍ഷ്യന്‍ ഗള്‍ഫ് വിതരണത്തെയാണ് ആശ്രയിക്കുന്നത് .ആഗോള കടല്‍മാര്‍ഗ്ഗമുള്ള ജെറ്റ് ഇന്ധന വ്യാപാരത്തിന്റെ ഏകദേശം 23% ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.
പേര്‍ഷ്യന്‍ ഗള്‍ഫിലുടനീളമുള്ള ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുന്നത് തുടരുകയാണ് .യുഎഇയുടെ ഫുജൈറ തുറമുഖം ഒന്നിലധികം തവണയാണ് ലക്ഷ്യമിട്ടത് . അതേസമയം, ഉല്‍പാദകര്‍ സംഭരണ പരിമിതികള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഉല്‍പാദനം കുറയുന്നത് തുടരുകയാണ് . യുഎഇ, കുവൈറ്റ് എണ്ണ ഉല്‍പ്പാദനം ഇപ്പോള്‍ യഥാക്രമം 1.5 ദശലക്ഷം ബാരല്‍, 1.3 ദശലക്ഷം ബാരലായി വെട്ടിക്കുററച്ചു . ഇറാഖില്‍ നിന്നും സഊദി അറേബ്യയില്‍ നിന്നുമുള്ള ഏകദേശം 2.9 ദശലക്ഷം ബാരലും ദിവസം വിതരണത്തില്‍ വെട്ടിക്കുറച്ചിട്ടുണ്ട്
അസംസ്‌കൃത എണ്ണയുടെ പുനരാരംഭവും ഹോര്‍മുസ് കടലിടുക്കിലൂടെ ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ ഒഴുക്കും സാധാരണ നിലയിലെത്തിയാല്‍ മാത്രമേ എണ്ണവില സാധാരണ നിലയിലെത്തുകയുള്ളൂ .നിലവില്‍ ഫീഡ്സ്റ്റോക്ക് ക്ഷാമം കാരണം റിഫൈനര്‍മാര്‍ പ്രവര്‍ത്തന നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ വിപണിയില്‍ വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്






