Connect with us

Eduline

ബിരുദാനന്തര ബിരുദക്കാർക്ക് യു കെയിൽ സ്കോളർഷിപ്പ്

അവസാന തീയതി ജൂൺ 26.ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, ആസ്ത്രേലിയ, യൂറോപ്യൻ യൂനിയൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭ്യമാണ്.

Published

|

Last Updated

ന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വാഗ്‌ദാനം ചെയ്ത് യു കെ. നോർവിച്ചിലുള്ള ഈസ്റ്റ് ആംഗ്ലിയ സർവകലാശാല (യു ഇ എ), വൈസ് ചാൻസലറുടെ ഗ്ലോബൽ ഇംപാക്ട് ആൻഡ് ലീഡർഷിപ്പ് സ്‌കോളർഷിപ്പിനു കീഴിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 10,000 ബ്രിട്ടീഷ് പൗണ്ട് ട്യൂഷൻ ഫീസിളാവാണ് വാഗ്ദാനം ചെയ്യുന്നത്. യൂനിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് പഠിക്കാൻ ആഗ്രഹിക്കുന്ന താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് uea.ac.uk എന്ന ഔദ്യോ ഗിക വെബ്‌സൈറ്റ് വഴി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 26.
ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, ആസ്ത്രേലിയ, യൂറോപ്യൻ യൂനിയൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭ്യമാണ്.

അപേക്ഷ

സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ മൂന്ന് ചോദ്യങ്ങൾക്ക് 200 വാക്കിൽ ഉത്തരമെഴുതി സർവകലാശാലക്ക് അയക്കണം.

മൂന്ന് ചോദ്യങ്ങൾ

1) നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സിനായി എന്തുകൊണ്ടാണ് നിങ്ങൾ യു ഇ എ തിരഞ്ഞെടുത്ത്?
2) ഭാവിയിൽ നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത കോഴ്‌സ് എങ്ങനെ സഹായിക്കും?
3) നിങ്ങളുടെ കോഴ്സിൽ നിന്ന് ലഭിക്കുന്ന അറിവും വൈദഗ്ധ്യവും ആഗോളതലത്തിൽ തിളങ്ങാൻ നിങ്ങളെ എങ്ങനെ സഹായിക്കും?

യോഗ്യത

സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ സെപ്തംബറിൽ സർവകലാശാലയിൽ ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ ചേർന്നിരിക്കണം.

പഠനത്തിനാവശ്യമായ ബേങ്ക് ബാലൻസ് ഉണ്ടായിരിക്കണം. ഓഫർ ലെറ്ററിൽ ഈ വിവരങ്ങൾ വ്യക്തമാക്കണം.
ഫീസ് ഇളവിന് അർഹതയില്ലാത്ത കോഴ്സുകൾ

ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്

  • എം എസ്‌സി ഗ്ലോബൽ പ്ലാന്റ് ഹെൽത്ത്
  • എം എസ്‌സി പ്ലാന്റ്ജനിറ്റിക്സ് ആൻഡ് ക്രോപ് ഇംപ്രൂവ്മെന്റ്
  • എം എസ്‌സി ഒക്യുപേഷനൽ തെറാപ്പി
  • എം എസ്‌സി ഫിസിയോതെറാപ്പി
  • എം എ ദി ആർട്സ് ഓഫ് ആഫ്രിക്ക ഓഷ്യാനിയ ആൻഡ് ദി അമേരിക്കാസ്
  • ഓൺലൈൻ അല്ലെങ്കിൽ വിദൂര പഠന കോഴ്സുകൾ.
---- facebook comment plugin here -----

Latest