Connect with us

Kerala

സീറ്റിനായി ഒരിക്കലും താന്‍ ഭിക്ഷാടനം നടത്തിയിട്ടില്ല; കെ സുധാകരനെതിരെ മുല്ലപ്പള്ളി

പാര്‍ട്ടിക്കുള്ളിലെ  പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും മാധ്യമങ്ങളെ കാണുമ്പോള്‍ എല്ലാം മറക്കരുതെന്നും മുല്ലപ്പള്ളി

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ സീറ്റിനായി പിടിമുറുക്കുന്ന കെ സുധാകരനെതിരെ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിക്കുള്ളിലെ  പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും മാധ്യമങ്ങളെ കാണുമ്പോള്‍ എല്ലാം മറക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു

താന്‍ സീറ്റിനായി ഒരിക്കലും ഭിക്ഷാടനം നടത്തിയിട്ടില്ല. സീറ്റിനായി ആരോടും സമ്മര്‍ദ്ദം ചെലുത്തിയിട്ടുമില്ല. മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ ഇതുവരെ മത്സരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് താന്‍ ചിറ്റൂരില്‍ മത്സരിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളും പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സമവാക്യങ്ങള്‍ പാലിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ കാലത്തുള്ള പട്ടികയില്‍ പാലിച്ചിരുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി

സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്ന പട്ടികയുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും തുല്യമായ പരിഗണന നല്‍കി. അതില്‍ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest