Ongoing News
മാസപ്പിറവി ദൃശ്യമായില്ല; സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച്ച
മാസപ്പിറവി നിരീക്ഷിച്ചുവെങ്കിലും എവിടെയും ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം വന്നത്.
ദമാം | ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാൻ ഉൾപ്പെട ഗൾഫ് രാജ്യങ്ങളിൽ റമസാൻ മുപ്പത് പൂർത്തിയാക്കി ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച്ച ആഘോഷിക്കും. സഊദിയിൽ ബുധനാഴ്ച്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് നേരത്തെ ആഹ്വാനം ചെയ്തതിരുന്നു. മാസപ്പിറവി ദൃശ്യമാകുന്നതിനായി കുവൈത്ത് ,യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
എന്നാൽ എവിടെയും പിറ കണ്ടില്ല. ഇതോടെ റമസാൻ 30 പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങളിൽ വെളളിയാഴ്ച വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും.
ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി സഊദിയിലെ തുമൈർ,ഹോത്താ സുദൈർ ,തുടങ്ങിയ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആധുനിക നിരീക്ഷണ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത് .
Summary
Saudi Arabia has officially announced that Eid Al Fitr will be celebrated on March 20, 2026. The decision comes as the Shawwal crescent moon was not sighted in the country. Consequently, Ramadan will complete 30 days this year.




