Eduline
നിംഹാൻസിൽ പഠിക്കാം
ഓൺലൈനായി അപക്ഷിക്കണം. ഒരാൾക്ക് മൂന്ന് കോഴ്സിന് വരെ അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 31. വിവരങ്ങൾക്ക് www.nimhans. ac.in. സന്ദർശിക്കുക
ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ (നിംഹാൻസ്) വിവിധ കോഴ്സുകളിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു. 2026-27 വർഷത്തെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്ക് ദേശീയ പ്രാധാന്യമുള്ള സ്ഥാപനം അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നോൺ മെഡിക്കൽ വിഭാഗങ്ങളിലായി എം എസ്‌സി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, പിഎച്ച് ഡി പ്രോഗ്രാമുകളിലേക്കായാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർക്ക് www.nimhans. ac.in. വഴി ഈ മാസം 31 വരെ അപേക്ഷിക്കാം.
എം എസ്‌സി കോഴ്സുകൾ
എം എസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ്: മൂന്ന് സീറ്റ്. യോഗ്യത: ബിരുദം (മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് പ്രധാന വിഷയമായി പഠിച്ചിരിക്കണം).
- എം എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി: നാല് സീറ്റ്. ബി എസ്‌സി (മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്‌നോളജി/ മെഡിക്കൽ ടെക്‌നോളജി റേഡിയോ ഡയഗ്നോസിസ് ആൻഡ് ഇമേജിംഗ്, റേഡിയോളജിക്കൽ ടെക്‌നോളജി, റേഡിയോഗ്രഫി, മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി- എക്‌സ്‌റേ) ആണ് യോഗ്യത
- എം എസ്‌സി സൈക്യാട്രിക് നഴ്സിംഗ്: 12 സീറ്റ് (മൂന്ന് സീറ്റ് സ്‌പോൺസേഡ് കാറ്റഗറി). ബി എസ്‌സി നഴ്സിംഗ്/ ബി എസ്‌സി ഓണേഴ്സ് നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി എസ്‌സി നഴ്സിംഗാണ് യോഗ്യത. കൂടാതെ രജിസ്ട്രേഡ് നഴ്‌സായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
- എം എസ് സി ന്യൂറോ സയൻസ് നഴ്സിംഗ്: 12 സീറ്റ് (മൂന്നെണ്ണം സ്‌പോൺസേഡ് കാറ്റഗറി). ബി എസ്‌സി നഴ്സിംഗ്/ബി എസ്‌സി ഓണേഴ്സ് നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി എസ്‌സി നഴ്‌സിംഗും രജിസ്ട്രേഡ് നഴ്‌സും ഒരുവർഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
- എം എസ്‌സി യോഗ തെറാപ്പി (മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്: അഞ്ച് സീറ്റ്. (രണ്ടെണ്ണം സ്പോൺസേഡ് കാറ്റഗറി). ബി എസ്‌സി യോഗ/ബി എൻ വൈ എസ്/ ബിരുദവും (സയൻസ്/മെഡിക്കൽ/ പാരാമെഡിക്കൽ) യോഗാ സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമ/തത്തുല്യമാണ് യോഗ്യത.
- എം എസ്‌സി ന്യൂറോ സയൻസ്: 11 സീറ്റ്. ബിരുദം- സയൻസ്/എൻജിനീയറിംഗ്/ മെഡിസിൻ ആൻഡ് സർജറി (എം ബി ബി എസ്)/ ആയുഷ്/ ഡെന്റൽ സർജറി (ബി ഡി എസ്)/ ഫാർമസി/ഫാർമക്കോളജി/ ഫിസിയോതെറാപ്പി/ ടെക്‌നോളജി/ടെക്‌നിക്കൽ സ്ട്രീം/ അനുബന്ധ ഹെൽത്ത് സയൻസ് സ്ട്രീമാണ് യോഗ്യത.
എല്ലാ കോഴ്സുകളുടെയും കാലാവധി രണ്ട് വർഷമാണ്. 15,000 രൂപ സ്‌റ്റൈപെൻഡായി ലഭിക്കും. പ്രായം 30 വയസ്സ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക. 24,100 രൂപയാണ് കോഴ്സ് ഫീസ്.
എം പി എച്ച്
- മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: രണ്ട് വർഷമാണ് കോഴ്സിന്റെ കാലാവധി. പത്ത് സീറ്റിലേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 25,000 രൂപ സ്‌റ്റൈപെൻഡ് ലഭിക്കും. എം ബി ബി എസ്/ബാച്ചിലർ ഓഫ് ഡെന്റൽ സയൻസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (സോഷ്യോളജി/ സ്റ്റാറ്റിസ്റ്റിക്സ്/ എൻവയോൺമെന്റൽ സയൻസ്/ഫിസിയോതെറാപ്പി/ ഒക്യുപേഷനൽ തെറാപ്പി/ ഹെൽത്ത് മാനേജ്മെന്റ്/സോഷ്യൽവർക്ക് ഇക്കണോമിക്‌സ്/സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി/ സ്പീച്ച് പത്തോളജി/ ഓഡിയോളജി/നഴ്സിംഗ്/ ആയുഷ് ബിരുദം) ആണ് യോഗ്യത. 45 വയസ്സാണ് പ്രായം. 96,500 രൂപയാണ് കോഴ്സ് ഫീസ്.
മാസ്റ്റേഴ്സ് കോഴ്സ്
ക്ലിനിക്കൽ സൈക്കോളജി: 25 സീറ്റ്. യോഗ്യത: 55 ശതമാനം മാർക്കോടെ നാല് വർഷ ബി എ/ബി എസ്‌സി (സൈക്കോളജി)/നാല് വർഷ ബി എസ്‌സി (ക്ലിനിക്കൽ സൈക്കോളജി)/മൂന്ന് വർഷ ബി എ/ബി എസ്‌സി (സൈക്കോളജി), ഒരുവർഷ ബ്രിഡ്ജ് കോഴ്‌സ്/സൈക്കോളജിയിൽ ഒരുവർഷ മാസ്റ്റേഴ്സ് അല്ലെങ്കിൽ, സൈക്കോളജിയുടെ ഏതെങ്കിലും ബ്രാഞ്ചിൽ മാസ്റ്റേഴ്സ് (സൈക്കോളജിയിൽ ബിരുദത്തിനു ശേഷം).
സൈക്യാട്രിക് സോഷ്യൽ വർക്ക്: 25 സീറ്റ്. (മൂന്ന് സീറ്റ് സ്‌പോൺസേഡ് കാറ്റഗറി). യോഗ്യത: 55 ശതമാനം മാർക്കോടെ സോഷ്യൽ വർക്കിൽ മാസ്റ്റേഴ്‌സ്/സോഷ്യൽ വർക്കിൽ നാല് വർഷ ബിരുദം (ഓണേഴ്സ്).
എല്ലാ കോഴ്സിന്റെയും കാലാവധി രണ്ട് വർഷമാണ്. 25,000 രൂപ പ്രതിമാസവും വർഷം 15,000 രൂപ കണ്ടിജൻസി ഗ്രാന്റായും സ്റ്റൈപെൻഡ് ലഭിക്കും. പ്രായം 35 വയസ്സ്. പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പി ജി ഡിപ്ലോമ
പി ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ബയോകെമിസ്ട്രി: എം എസ്‌സി ബയോകെമിസ്ട്രിയുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷമാണ് കോഴ്സിന്റെ കാലാവധി. 15,000 രൂപ സ്‌റ്റൈപെൻഡായി ലഭിക്കും. പ്രായം 32 വയസ്സ് കവിയരുത്. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുക.
കോഴ്‌സ് ഫീസ്: 20,750 രൂപ. ആകെ മൂന്ന് സീറ്റാണുള്ളത്.പി ജി ഡിപ്ലോമ ഇൻ മെഡിക്ലിനിക്കൽ ഡിവൈസസ് ടെക്‌നോളജി: 15 സീറ്റ്. യോഗ്യത: 60 ശതമാനം മാർക്കോടെ ബി ഇ/ബി ടെക് (ബയോമെഡിക്കൽ, ബയോടെക്‌നോളജി, മെഡിക്കൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെക്കട്രോണിക്‌സ്, ഐ ടി, കന്പ്യൂട്ടർ സയൻസ്)/എം ബി ബി എസ്/ബി ഫാം. പ്രായം: 30 കവിയരുത്. പ്രവേശനപ്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കോഴ്‌സ് ഫീസ് 86,300 രൂപ.
സർട്ടിഫിക്കറ്റ് കോഴ്‌സസ്
സർട്ടിഫിക്കറ്റ് കോഴ്‌സസ് ഇൻ ന്യൂറോപതോളജി ടെക്‌നോളജി: ബി എസ്‌സിയും എം എൽ ടിയും അല്ലെങ്കിൽ ബി എസ്‌സി (ലൈഫ് സയൻസ്) അല്ലെങ്കിൽ ഡി എം എൽ ടി (ഒരു വർഷത്തെ പ്രവൃത്തിപരിചയം) ആണ് യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ആകെ രണ്ട് സീറ്റാണുള്ളത്. സ്‌റ്റൈപെൻഡ്: 2,000 രൂപ. പ്രായം: 40 വയസ്സ് കവിയരുത്. കോഴ്‌സ് ഫീസ്: 7,950 രൂപ
പിഎച്ച് ഡി
ബയോഫിസിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, കോഗ്‌നിറ്റീവ് സൈക്കോളജി ആൻഡ് എക്സ്പിരിമെന്റൽ ന്യൂറോസയൻസ്, ക്ലിനിക്കൽ സൈക്കോഫാർമക്കോളജി ആൻഡ് ന്യൂറോടോക്‌സിക്കോളജി, എപ്പിഡിമിയോളജി, പബ്ലിക് ഹെൽത്ത്, ഹ്യൂമൻ ജനറ്റിക്സ്, ഇന്റഗ്രേറ്റീവ് മെഡിസിൻ, മെന്റൽ ഹെൽത്ത് എജ്യൂക്കേഷൻ, ന്യൂറോ അനസ്തീഷ്യ ആൻഡ് ന്യൂറോ ക്രിട്ടിക്കൽ കെയർ, ന്യൂറോകെമിസ്ട്രി, ന്യൂറോഇമേജിംഗ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കൽ റീഹബിലിറ്റേഷൻ, ന്യൂറോ മൈക്രോബയോളജി, ന്യൂറോ പതോളജി, ന്യൂറോഫിസിയോളജി, ന്യൂറോ വൈറോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്യാട്രി, സൈക്കോസോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെ ന്റ്, സ്പീച്ച് പതോളജി ആൻഡ് ഓഡിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഹെമറ്റോളജി കോഴ്സുകളിൽ പി എച്ച് ഡി ചെയ്യാം. മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് കാലാവധി. പ്രവേശനപ്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.
പരീക്ഷ
90 മിനുട്ട് സമയം അനുവദിക്കുന്ന പരീക്ഷക്ക് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള 100 ചോദ്യമുണ്ടാകും. ശരിയുത്തരത്തിന് ഒരുമാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ബെംഗളൂരുവിലായിരിക്കും പരീക്ഷ. പ്രവേശനപ്പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവരെ അഭിമുഖത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യും. മേയ് 29-31 തീയതികളിലാണ് പരീക്ഷ.





