Ongoing News
അറബ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ തുടര്‍ച്ചയായ ആക്രമണം; അപലപിച്ച് അറബ് പാര്‍ലമെന്റ് സ്പീക്കര്‍
ഇത്തരം ആക്രമണം അറബ് ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് അറബ് പാര്‍ലമെന്റ് സ്പീക്കര്‍ വിശദീകരിച്ചു.
റിയാദ് | അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍-യമാഹി ശക്തമായി അപലപിച്ചു. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും നിയമങ്ങള്‍ വ്യക്തമായി അവഗണിക്കുന്നതാണ്. ഇതിന് പുറമെ പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. സാധാരണക്കാക്കരെയും,അവരുടെ താമസ സ്ഥലങ്ങളെയും, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് നിരപരാധികളായ സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു
ഇത്തരം ആക്രമണം അറബ് ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് അറബ് പാര്‍ലമെന്റ് സ്പീക്കര്‍ വിശദീകരിച്ചു. അറബ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഒരു അറബ് രാജ്യത്തിനെതിരായ ഏതൊരു ആക്രമണവും മുഴുവന്‍ അറബ് രാഷ്ട്രത്തിനുമെതിരായ ആക്രമണമാണെന്നും ,ഇറാന്റെ എല്ലാ ശത്രുതാപരമായ നടപടികളും ഉടനടി അവസാനിപ്പിക്കാനും അറബ് രാജ്യങ്ങളുടെ പരമാധികാരത്തെയും അയല്‍പക്ക തത്വങ്ങളെയും ബഹുമാനിക്കാനും അല്‍-യമാഹി ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ക്ക് വിധേയരായ അറബ് രാജ്യങ്ങളിലെ സൈനികരുടെ ജാഗ്രതയെയും കാര്യക്ഷമതയെയും അവയെ നേരിടാനും, അവരുടെ പ്രദേശങ്ങള്‍ സംരക്ഷിക്കാനും, അവരുടെ വിഭവങ്ങള്‍ സംരക്ഷിക്കാനുമുള്ള അവരുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു.
സ്വയം പ്രതിരോധത്തിനുള്ള അവരുടെ നിയമാനുസൃത അവകാശത്തിന് അനുസൃതമായി, അവരുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഈ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ക്ക് അറബ് പാര്‍ലമെന്റ് പൂര്‍ണ്ണ പിന്തുണ ആവര്‍ത്തിച്ചു.





