Connect with us

Kerala

പാലക്കാട് പിടിക്കാന്‍ സ്വതന്ത്രനെ രംഗത്തിറക്കി സിപിഎം; എന്‍ എം ആര്‍ റസാഖ് സ്ഥാനാര്‍ഥി

ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും സരിന്‍ ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  പാലക്കാട് മണ്ഡലത്തില്‍ പ്രമുഖ വ്യവസായി എന്‍എംആര്‍ റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സിപിഎം. ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന മണ്ഡലമാണ് പാലക്കാട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാലക്കാട് ശ്രദ്ധാ കേന്ദ്രമായി മാറും. റസാഖിലൂടെ മണ്ഡലം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ന്യൂനപക്ഷ വോട്ടു ബേങ്കിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാനായാല്‍ വിജയം നേടാനാകുമെന്ന നിഗമനത്തിലാണ് പ്രമുഖ ഹോട്ടല്‍ വ്യവസായിയായ എന്‍എംആര്‍ റസാഖിനെ സ്ഥാനാര്‍ഥിയായി ഇടത്പക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും സരിന്‍ ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റസാഖിലൂടെ വിജയം കൊയ്യാനാണ് പാര്‍ട്ടി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. എല്‍ഡിഎഫിലെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ പ്രമുഖ നേതാക്കളിലൊരാണ് സലീം മടവൂര്‍. പാര്‍ട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സലീം സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്.

 

Latest