Connect with us

Kerala

എട്ടാം ക്ലാസ് വിദ്യാര്‍ഥി കല്ലടയാറ്റില്‍ മുങ്ങിമരിച്ചു

ഐക്കരക്കോണം പാറക്കടവിലാണ് സഹപാഠികള്‍ക്കൊപ്പം ആദര്‍ശ് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്

Published

|

Last Updated

കൊല്ലം  | സഹപാഠികള്‍ക്കൊപ്പം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട്  മുങ്ങി മരിച്ചു. പുനലൂര്‍ വാളക്കോട് എന്‍എസ്വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം.

ഐക്കരക്കോണം പാറക്കടവിലാണ് സഹപാഠികള്‍ക്കൊപ്പം ആദര്‍ശ് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്. ആദര്‍ശ് നീന്താന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. അഗ്നിശമന സേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest