Connect with us

Kerala

മധുരയില്‍ നിന്നു കാണാതായവര്‍ തിരുവനന്തപുരത്ത് മരിച്ച നിലയില്‍

തിരുവനന്തപുരം പേട്ടയില്‍ അര്‍ധരാത്രിയോടെയുണ്ടായ അപകടത്തില്‍ മധുര സ്വദേശികളായ വിനോദ് കണ്ണന്‍, ഹരി വിശാലാക്ഷി എന്നിവരാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | മധുരയില്‍ നിന്നു കഴിഞ്ഞ ദിവസം കാണാതായ യുവതിയും യുവാവും തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തിരുവനന്തപുരം പേട്ടയില്‍ അര്‍ധരാത്രിയോടെയുണ്ടായ അപകടത്തില്‍ മധുര സ്വദേശികളായ വിനോദ് കണ്ണന്‍, ഹരി വിശാലാക്ഷി എന്നിവരാണ് മരിച്ചത്.

രണ്ടുപേരെയും കാണാതായതിന് മധുരയില്‍ പോലീസ് കേസെടുത്തിരുന്നു. ഇരുവരും ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു. സംഭവം ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ് പോലീസ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ മധുരയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ അര്‍ധരാത്രി 12.30ന് ട്രെയിന്‍ കടന്നുപോയശേഷമാണ് മൃതദേഹങ്ങള്‍ കണ്ടത്.

 

 

Latest