Kerala
മംഗലാപുരത്ത് നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരനെ കണ്ടെത്തി
ശ്രീഹരി (15) എന്ന കുട്ടിയെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ ശ്രീഹരിയെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്ന് പറയുന്നു.
---- facebook comment plugin here -----