Connect with us

Kerala

മന്ത്രി ആര്‍ ബിന്ദു കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു; അവരില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എം ജിയിലെ ഗവേഷക വിദ്യാര്‍ഥിനി

അല്‍പ സമയത്തിനകം ഫേസ്ബുക്ക് പോസ്റ്റ് ദീപ പിന്‍വലിച്ചു

Published

|

Last Updated

കോട്ടയം | ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ എംജി യുണിവേഴ്സിറ്റില്‍ സമരം തുടരുന്ന ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹനന്‍. സര്‍വകലാശാലയിലെ അധ്യാപകനെതിരെയുള്ള കേസ് സിപിഎം അട്ടിമറിച്ചുവെന്നും അതിന് മന്ത്രി കൂട്ടുനിന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ദീപ ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നന്ദകുമാറിനെതിരെയുള്ള സര്‍വകലാശാല അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും വിദ്യാര്‍ഥിനി കുറിപ്പില്‍ ആരോപിക്കുന്നു.

എന്നാല്‍ അല്‍പ സമയത്തിനകം ഫേസ്ബുക്ക് പോസ്റ്റ് ദീപ പിന്‍വലിച്ചു. ചില തിരുത്തലുകളുണ്ടായിരുന്നതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് വിദ്യാര്‍ഥിനിയുടെ പ്രതികരണം.