Connect with us

Uae

മന്ത്രി അഹമ്മദ് ദേവർകോവിൽ 21ന് യു എ ഇയിൽ

മന്ത്രി സ്ഥാനത്ത് എത്തിയ ശേഷം ആദ്യമായി യു എ ഇയിലെത്തുന്ന ദേവർകോവിലിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഐ എം സി സി പ്രവർത്തകർ.

Published

|

Last Updated

അബുദബി | തുറമുഖം, പുരാവസ്തു മന്ത്രിയും ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന പ്രസിഡന്റുമായ മന്ത്രി അഹമ്മദ് ദേവർകോവിൽ ഒരാഴ്ചത്തെ സന്ദർശനത്തിനായി ഈ മാസം 21ന് യു എ ഇയിലെത്തും. ഷാർജ ഇന്ത്യൻ സോഷ്യൽ സെന്ററിലും 23ന് അബുദബി കേരള സോഷ്യൽ സെന്ററിലും ഐ എം സി സി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന് പരിപാടികളുണ്ട്.

മന്ത്രി സ്ഥാനത്ത് എത്തിയ ശേഷം ആദ്യമായി യു എ ഇയിലെത്തുന്ന ദേവർകോവിലിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഐ എം സി സി പ്രവർത്തകർ. മന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐ എം സി സി നേതാവ് ഫാറൂഖ് അതിഞ്ഞാൽ അറിയിച്ചു.

Latest