Connect with us

Uae

ബേങ്കുകളിൽ മിനിമം ബാലൻസ് 5,000 ദിർഹമാക്കുന്നു

നിലവിൽ 3,000 ദിർഹമാണ്. ജൂൺ ഒന്നിനു മാറ്റം പ്രാബല്യത്തിൽ വരും.

Published

|

Last Updated

ദുബൈ| യു എ ഇയിൽ നിരവധി ബേങ്കുകൾ മിനിമം ബാലൻസ് ആവശ്യം 5,000 ദിർഹമായി ഉയർത്താൻ ഒരുങ്ങുന്നു. സെൻട്രൽ ബേങ്കിന്റെ പുതിയ വ്യക്തിഗത വായ്പാ ചട്ടങ്ങൾ പ്രകാരമാണിത്. നിലവിൽ 3,000 ദിർഹമാണ്. ജൂൺ ഒന്നിനു മാറ്റം പ്രാബല്യത്തിൽ വരും. ഒരു ബേങ്ക് അടുത്തിടെ ഈ നിരക്കുകൾ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഇടപാടുകാർക്ക് 25 ദിർഹം ഫീസ് ഉണ്ടാകും. 25 ദിർഹത്തിന്റെ മിനിമം ബാലൻസ് ഫീസിൽ നിന്ന് ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ വ്യക്തിഗത ധനസഹായമോ ഉണ്ടായിരിക്കണം.

“20,000 ദിർഹമോ അതിൽ കൂടുതലോ മൊത്തം ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾ 15,000 ദിർഹമോ അതിൽ കൂടുതലോ പ്രതിമാസ ശമ്പള കൈമാറ്റം ഉള്ളവർ, 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ പ്രതിമാസ ശമ്പള കൈമാറ്റം ഉള്ളവർ, ക്രെഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ് സൗകര്യം അല്ലെങ്കിൽ വായ്പ എന്നിവയുള്ള ഉപഭോക്താക്കൾ എന്നിവർക്ക് ഫീസ് ഒഴിവാക്കും. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടാത്ത എല്ലാ ബേങ്ക് ഉപഭോക്താക്കളും അക്കൗണ്ട് തരം അനുസരിച്ച് 100 ദിർഹമോ 105 ദിർഹമോ ഫീസ് നൽകേണ്ടതുണ്ട്.

 

 

Latest