Connect with us

Saudi Arabia

ദമാമിൽ ബുധനാഴ്ച താപനില 46 ഡിഗ്രി സെൽഷ്യസിലെത്തും; നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി

മക്കയിൽ 42 ഡിഗ്രി സെഷ്യസും പ്രവാചക നഗരിയായ മദീനയിൽ 45 ഡിഗ്രി സെഷ്യസുമായിരിക്കും താപനില.

Published

|

Last Updated

ദമാം| സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമാമിന്റെ ചില പ്രദേശങ്ങളിൽ ബുധനാഴ്ചത്തെ താപനില 46 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് ദേശീയ കാലാവസ്ഥാ  നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു.

മക്കയിൽ 42 ഡിഗ്രി സെഷ്യസും പ്രവാചക നഗരിയായ മദീനയിൽ 45 ഡിഗ്രി സെഷ്യസുമായിരിക്കും താപനില. 29 ഡിഗ്രി സെഷ്യസ് താപനില രേഖപ്പെടുത്തിയ തെക്കുപടിഞ്ഞാറൻ പ്രദേശമായ അൽ -ബഹയിലാണ്  കുറഞ്ഞ താപനില റിപോർട്ട് ചെയ്തിരിക്കുന്നത്.

ജസാൻ, അസീർ, അൽ-ബഹ, മക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുയുണ്ടെന്നും പൊടിക്കാറ്റ് ഇത് മദീനയുടെ ചില പ്രദേശങ്ങളിലേക്ക്  വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അടുത്ത ആഴ്ചയിൽ അറേബ്യൻ കടലിൽ ഉഷ്ണമേഖലാ കാറ്റ് രൂപപ്പെടാനുള്ള സാധ്യത ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അത് രാജ്യത്തിന്റെ അന്തരീക്ഷത്തെ ബാധിക്കില്ലെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കി.

Latest