Connect with us

british mp killed

ബ്രിട്ടീഷ് പാര്‍ലെമെന്റ് അംഗത്തെ കുത്തിക്കൊലപ്പെടുത്തി

പ്രതി ഒന്നിലധകം തവണ എം പിയെ കുത്തിപ്പരുക്കേല്‍പ്പിച്ചതായി സാക്ഷികള്‍ പറഞ്ഞു

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടനില്‍ പാര്‍ലമെന്റ് അംഗത്തെ കുത്തികൊലപ്പെടുത്തി. ഇംഗ്ലണ്ടിലെ എസെക്‌സിലെ സൗത്ത് എന്‍ഡ് വെസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഡേവിഡ് അമെസ് ആണ് അക്രമണത്തില്‍ മരിച്ചത്. പള്ളിയില്‍ വോട്ടര്‍മാരുമായുള്ള പതിവ് കൂടിക്കാഴ്ചക്കിടെയാണ് കുത്തേറ്റത്ത്.

ലീ ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ അക്രമണ കാരണം വ്യക്തമല്ല.

സംഭവത്തില്‍ 25 കാരന്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതി ഒന്നിലധകം തവണ എം പിയെ കുത്തിപ്പരുക്കേല്‍പ്പിച്ചതായി സാക്ഷികള്‍ പറഞ്ഞു. കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്.

കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടി അംഗമാണ് ഡേവിഡ് അമെസ്. ബസില്‍ഡോണിനെ പ്രതിനിധീകരിച്ച് 1983ലാണ് ആദ്യമായി ഡേവിഡ് അമെസ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്. 2015 പൊതു ജന സേവനത്തിന് രാജ്ഞിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്.

Latest