Connect with us

medical student dead

സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് എം ബി ബി എസ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി തസ്‌കിയ (24) ആണ് മരിച്ചത്

Published

|

Last Updated

കല്‍പ്പറ്റ | കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ഥിനി വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്.

കല്പറ്റ പിണങ്ങോട് പന്നിയാര്‍ റോഡില്‍ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹപാഠികളാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌ക്കിയ ഓടിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തസ്‌കിയ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാറ്റി. അജ്മ സുഖം പ്രാപിച്ചുവരികയാണെന്നാണു വിവരം.

 

---- facebook comment plugin here -----

Latest