Connect with us

flood

ഇറ്റലിയില്‍ വന്‍ വെള്ളപ്പൊക്കം; പതിനായിരത്തിലേറെ പേര്‍ ഭവനരഹിതരായി

ഈ പ്രദേശങ്ങളില്‍ 280 ഉരുള്‍പൊട്ടലുണ്ടായി.

Published

|

Last Updated

മിലാന്‍ | ഇറ്റലിയില്‍ വന്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 13,000 പേര്‍ ഭവനരഹിതരായി. ഒമ്പത് പേര്‍ മരിച്ചു. 20ലേറെ നദികളാണ് കവിഞ്ഞൊഴുകിയത്.

ആറ് മാസത്തെ മഴ ഒറ്റ ദിവസം കൊണ്ട് പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. വടക്കുകിഴക്കന്‍ തീരമായ റിമിനിക്കും ബൊളോഗ്ന നഗരത്തിനും ഇടയിലുള്ള എല്ലാ നദികളും കവിഞ്ഞൊഴുകി. ഈ പ്രദേശങ്ങളില്‍ 280 ഉരുള്‍പൊട്ടലുണ്ടായി.

അര്‍ധരാത്രി തന്നെ ആളുകളെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. അധിക ഗ്രാമങ്ങളും വെള്ളത്തിലനടിയിലാണ്.