Connect with us

National

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തണം; ഹര്‍ജി സുപ്രീംകോടതി തള്ളി

വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണ് ഹര്‍ജിക്കാരന്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി ലിസ്റ്റ് ചെയ്തത്.

പുരുഷന്‍മാരുടെയും (21 വയസ്), സ്ത്രീകളുടെയും (18 വയസ്) വിവാഹപ്രായം തമ്മിലുള്ള വ്യത്യാസം ഏകപക്ഷീയവും ആര്‍ട്ടിക്കിള്‍ ലംഘനവുമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയര്‍ത്തണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടു. എന്നാല്‍, വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ഇതനുസരിച്ചാണ് ഹര്‍ജി തള്ളിയത്.

 

 

 

 

 

Latest