Connect with us

Kerala

ഇ എസ് ഐയിലൂടെ ആധുനിക വൈദ്യസഹായം ഉറപ്പാക്കും: മന്ത്രി ശിവന്‍കുട്ടി

ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിന്റെ സേവനം കൂടുതല്‍ ജനകീയമാക്കുകയും വിപുലീകരിക്കുകയും ചെയ്യും. റാന്നി ഇ എസ് ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Published

|

Last Updated

റാന്നി ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കുന്നു.

പത്തനംതിട്ട | സാമൂഹിക സുരക്ഷാ പദ്ധതിയായ ഇ എസ് ഐയിലൂടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആധുനിക വൈദ്യസഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. റാന്നി ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിന്റെ സേവനം കൂടുതല്‍ ജനകീയമാക്കുകയും വിപുലീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇ എസ് ഐയുടെ സേവനം അസംഘടിത മേഖലയിലുള്‍പ്പടെയുള്ള തൊഴിലാളികള്‍ക്ക് ലഭ്യമാക്കുമെന്ന് മുഖ്യാതിഥി ആന്റോ ആന്റണി എം പി പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ്, പ്രമോദ് മന്ദമാരുതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂലി സാബു, ആരോണ്‍ ബിജിലി പനവേലി, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ ഡോ. വി എ സിനി പ്രിയദര്‍ശിനി, കൊല്ലം സബ് റീജ്യണല്‍ ഓഫീസ് ഇ എസ് ഐ. കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റ്റോജിന്‍ തോമസ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വരദ ഇളമണ്‍ പങ്കെടുത്തു.

 

Latest