Connect with us

Kerala

ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

വിദ്യാര്‍ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല.

Published

|

Last Updated

തിരുവല്ല| ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വീണ്  വിദ്യാര്‍ഥിക്ക് പരുക്കേറ്റു. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലെസ്സന്‍ ബൈജു (16)നാണ് ഗുരുതരമായി പരുക്കേറ്റത്.

ഇന്നലെ വൈകുന്നേരം 4.30 തോടെ എം.സി റോഡില്‍ കുറ്റൂര്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതില്‍ തുറന്നതോടെ ബ്ലസ്സന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായികന്നു. വിദ്യാര്‍ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല.

പിന്നീട് ബസിലെ മറ്റ് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് 200 മീറ്റര്‍ ദൂരം പിന്നിട്ട ശേഷം ബസ് നിര്‍ത്തുകയായിരുന്നു. ഗുരുതമായ പരുക്കേറ്റ വിദ്യാര്‍ഥിയെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest