Malappuram
കാവനൂരിൽ മർകസ് യുനാനി ക്ലിനിക് ഉദ്ഘാടനം നാളെ
20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
കാവനൂർ|ആതുരസേവന രംഗത്ത് പതിനഞ്ച് വർഷമായി ശ്രദ്ധേയമായ സേവനം തുടരുന്ന കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റൽ സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാവനൂരിൽ പുതിയ ക്ലിനിക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് ഒന്നിന് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവർ ചേർന്ന് നിർവഹിക്കും.
വിവിധ വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും, യുനാനി റെജിമെന്റൽ തെറാപ്പികളും ക്ലിനിക്കിൽ ലഭ്യമാകും. കൂടാതെ ഗുണനിലവാരമുള്ള യുനാനി മരുന്നുകളുടെ വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ ദീർഘകാലമായി അലട്ടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിൽ സാധാരണക്കാർക്ക് സമഗ്രമായ യുനാനി ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്. കാവനൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിദഗ്ധ യുനാനി ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംരംഭം സഹായകരമാകും.
ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിലും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വടശ്ശേരി ഹസൻ മുസ്‌ലിയാർ, കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടക്കടവൻ, വൈസ് പ്രസിഡന്റ് ഉസ്മാൻ പി വി, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്കിങ് നടത്തുന്നതിനും 94953 11355 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights:
Markaz Unani Hospital is expanding its healthcare network by launching a new clinic in Kavanur tomorrow. The facility offers expert consultations, specialized Unani medicines, and traditional regimental therapies. A free mega medical camp is also organized at the clinic until July 20.



