Education
ലഹരിക്കെതിരെ വരയും വരിയും: കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ് സ്കൂൾ
ക്ലാസ് മുറികളിലും കാമ്പസിലും നീണ്ട ബോധവത്കരണ പരിപാടിക്ക് പുറമെ അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞയും സംഘടിപ്പിച്ചു.
കാരന്തൂർ| ലഹരിക്കെതിരെ വരയും വരികളും പ്രദർശിപ്പിച്ച കടലാസ് തൊപ്പി ധരിച്ച് ബോധവത്കരണം നടത്തി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ലഹരി വിരുദ്ധ ദിനാചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ് മുറികളിലും കാമ്പസിലും നീണ്ട ബോധവത്കരണ പരിപാടിക്ക് പുറമെ അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞയും സംഘടിപ്പിച്ചു.
ലഹരി ഉപയോഗം തടയുവാനും പ്രതിരോധിക്കാനുമുള്ള വീഡിയോ പ്രദർശനവും നടന്നു. പരിപാടികൾക്ക് പ്രധാനധ്യാപകൻ നിയാസ് ചോല, ജെ ആർ സി കൺവീനർ കെ. ഷബീന, ഗൈഡ്സ് കൺവീനർ പി.ഷബ്ന, സഹാധ്യാപിക കെ. ജംഷീന നേതൃത്വം നല്കി.
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വരയും വരിയും പ്രദർശിപ്പിച്ച കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ് വിദ്യാർഥികൾ.
Content Highlights:
Students of Markaz Girls Higher Secondary School organized a unique anti-drug awareness campaign on Anti-Drug Day. They wore handmade paper caps featuring sketches and slogans against substance abuse. The event also included a special assembly pledge, class-level campaigns, and an educational video screening led by Headmaster Niyas Chola and teachers.




