Kozhikode
കേരള മുസ്‌ലിം ജമാഅത്ത് സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ
വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ സ്തുത്യർഹമായ പദ്ധതികൾ രാജ്യമെമ്പാടും നടപ്പാക്കിയ മുസ്‌ലിം ജമാഅത്തിന്റെ പദ്ധതികൾക്ക് കരുത്തുപകരാൻ ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് സി. മുഹമ്മദ് ഫൈസി ആഹ്വാനം ചെയ്തു.
കേരള മുസ്‌ലിം ജമാഅത്ത് സ്വദഖ ക്യാമ്പയിനിൽ മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ പങ്കുചേരുന്നു.
കോഴിക്കോട് |കേരള മുസ്‌ലിം ജമാഅത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി വിവിധോദ്ദേശ്യ പദ്ധതികൾക്കായി ആവിഷ്കരിച്ച സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസിയുടെ നിർദേശത്തെ തുടർന്ന് സെൻട്രൽ ഓഫീസിൽ നടത്തിയ സ്വദഖ ഡ്രൈവിൽ നൂറിലധികം ജീവനക്കാർ പങ്കാളികളായി. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ സ്തുത്യർഹമായ പദ്ധതികൾ രാജ്യമെമ്പാടും നടപ്പാക്കിയ മുസ്‌ലിം ജമാഅത്തിന്റെ പദ്ധതികൾക്ക് കരുത്തുപകരാൻ ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ മർകസ് ക്യാമ്പസുകളിലെ ജീവനക്കാരും മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്, മർകസ് മാനേജ്‌മെന്റ് ഇൻസ്റ്റിട്യൂഷൻസ്, ഖുർആൻ അക്കാദമി, ഹാദിയ അക്കാദമി, സീക്യൂ പ്രീസ്കൂൾ, ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിട്യൂഷൻസ്, എം ഹാൻഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും ക്യാമ്പയിനിന്റെ ഭാഗമാകും. മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. മുഹമ്മദ് ശരീഫ്, ഉനൈസ് മുഹമ്മദ്, അബൂബക്കർ ഹാജി കിഴക്കോത്ത്, വി.എം റഷീദ് സഖാഫി, ഷമീം കെ.കെ, അക്ബർ ബാദുഷ സഖാഫി നേതൃത്വം നൽകി. അശ്‌റഫ് കാഞ്ഞിര, ഹസീബ് അസ്ഹരി, മുഹമ്മദ് ബഷീർ, സയ്യിദ് ഹുസൈൻ നസീബ്, ബഷീർ പാലാഴി, ഉസ്മാൻ സഖാഫി വേങ്ങര, സഹ്ൽ സഖാഫി കട്ടിപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.



