Connect with us

Kozhikode

മര്‍കസ് റമസാന്‍ കാമ്പയിന്‍ പ്രഖ്യാപിച്ചു; പുണ്യ മാസത്തെ വരവേല്‍ക്കാന്‍ വിവിധ പദ്ധതികള്‍

Published

|

Last Updated

കോഴിക്കോട് | ആഗോള ജനതക്കൊപ്പം പുണ്യമാസമായ റമസാനെ വരവേല്‍ക്കാന്‍ മര്‍കസും രാജ്യമെമ്പാടുമുള്ള മര്‍കസ് സ്ഥാപനങ്ങളും ഒരുങ്ങി. മര്‍കസിന്റെ റമസാന്‍ കാമ്പയിന്‍ ‘മര്‍കസുല്‍ അമല്‍ 2022’ന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് സീനിയര്‍ പ്രൊഫസര്‍ കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, മര്‍കസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആത്മീയ സംഗമങ്ങള്‍, ഇഫ്താര്‍ മീറ്റ്, വനിതാ പഠന ക്ലാസുകള്‍, ഖുര്‍ആന്‍ പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, റമസാന്‍ 25-ാം രാവില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക റമസാന്‍ പ്രഭാഷണം തുടങ്ങിയ നിരവധി പരിപാടികള്‍ കാമ്പയിനോടനുബന്ധിച്ച് നടത്തും.

കേരളത്തിന് പുറത്തും വിദേശത്തുമുള്ള മര്‍കസ് സ്ഥാപനങ്ങളും കാമ്പയിനിന്റെ ഭാഗമാകും. റമസാന്‍ മര്‍കസിനൊപ്പം, ലോകത്തിനൊപ്പം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

 

---- facebook comment plugin here -----

Latest