Connect with us

National

മന്‍ കി ബാതിന് താഴെത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാനായി: നൂറാം എപ്പിസോഡില്‍ പ്രധാന മന്ത്രി

'മറ്റുള്ളവരില്‍ നിന്ന് പല കാര്യങ്ങളും പഠിക്കാന്‍ പരിപാടിയിലൂടെ കഴിഞ്ഞു.'

Published

|

Last Updated

ന്യൂഡല്‍ഹി | മന്‍ കി ബാതിന് താഴെത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചതായി നൂറാം എപ്പിസോഡില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ശ്രോതാക്കളാണ് മന്‍ കി ബാത് വിജയിപ്പിച്ചത്. എല്ലാവരിലേക്കും മന്‍ കി ബാതിന്റെ സന്ദേശങ്ങള്‍ എത്തിക്കാനായി.

രാജ്യത്തെ ജനങ്ങളാണ് തനിക്കെല്ലാം. മറ്റുള്ളവരില്‍ നിന്ന് പല കാര്യങ്ങളും പഠിക്കാന്‍ പരിപാടിയിലൂടെ കഴിഞ്ഞു. മന്‍ കി ബാത് ഒരു തീര്‍ഥയാത്രയാണ്. തന്നെ സംബന്ധിച്ച് വ്രതവും വിശ്വാസവുമാണത്.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ സ്ഥിതി മാറിയെന്നും ഉത്തരവാദിത്തം കൂടിയെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----