National
ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു
മറ്റ് എട്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
അഗര്‍ത്തല| ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് എട്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ അഗര്‍ത്തലയില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
ബിജെപിയുടെ വടക്കുകിഴക്കന്‍ വിജയങ്ങളുടെ ശില്പിയും അസം മുഖ്യമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ്മ, ബിപ്ലബ് ദേബ് എന്നിവരും ചടങ്ങില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.







