Connect with us

Kerala

അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു

ക്രിസ്റ്റഫറിന്റെ ഭാര്യ മേരി 15 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്

Published

|

Last Updated

കൊച്ചി \  വടുതലയില്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ(52)ണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. നെഞ്ചിനും കൈകള്‍ക്കും തുടയ്ക്കുമാണു ക്രിസ്റ്റഫറിന് പൊള്ളലേറ്റത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരി 15 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്.

പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അയല്‍വാസിയായ വില്യംസ് പാട്രിക് ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി പെരുന്നാളിന് പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.മ്പതികളെ തീകൊളുത്തിയതിന് പിന്നാലെ വില്യംസ് ആത്മഹത്യ ചെയ്തിരുന്നു. വര്‍ഷങ്ങളായി വില്യംസിന് ക്രിസ്റ്റഫറിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം

 

Latest