Connect with us

Kerala

തലസ്ഥാനത്ത് വനിതാ ഡോക്ടര്‍ക്കെതിരെ പുരുഷ ഡോക്ടറുടെ ലൈംഗികാതിക്രമം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പോലീസ്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് വനിതാ ഡോക്ടര്‍ക്കെതിരെ പുരുഷ ഡോക്ടറുടെ ലൈംഗികാതിക്രമം. ഉച്ചക്കു നടന്ന സംഭവത്തില്‍ അര്‍ധരാത്രികഴിഞ്ഞിട്ടും നടപടിയില്ല. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ പീഡന ശ്രമത്തിനിടെ വനിതാ ഡോക്ടര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ ശേഷം ആശുപത്രിയില്‍ നിന്നു മുങ്ങിയ ഡോ.

വിനുവിനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടര്‍ക്കെതിരെയാണ് അതിക്രമം അവഗണിച്ച പോലീസിനും ആരോഗ്യ വകുപ്പ് മേലധികാരികള്‍ക്കും എതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വാര്‍ത്ത പുറത്തുവന്നതോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തി.

രാത്രി വൈകിയും മുദ്രാവാക്യം വിളികള്‍ തുടരുകയാണ്. ഭരണ മാറ്റത്തോടെ ആര്‍ക്കും എന്തും ആവാമെന്ന നിലവന്നതായും ഏതു ക്രിമിനലിനും പോലീസില്‍ നിന്നു സംരക്ഷണം ലഭിക്കുമെന്ന തോന്നല്‍ ഉണ്ടായെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

Content Highlights: A male doctor named Dr Vinu allegedly attempted to sexually assault a female house surgeon at Nedumangad District Hospital in Thiruvananthapuram. The victim escaped, and police booked the absconding accused. DYFI activists staged midnight protests at the hospital alleging inaction by authorities.

---- facebook comment plugin here -----

Latest