Kerala
ബോര്‍ഡ്-കോര്പറേഷന് പദവികളില്‍ കടുത്ത അവഗണന; ഐ ഗ്രൂപ്പ് വീണ്ടും കരുത്താര്‍ജിക്കുന്നു
എം എം ഹസന്, കെ സി ജോസഫ്, ബെന്നി ബെഹ്നാന്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ കൂടിയാലോചന നടത്തി തുടര്‍ നടപടികളിലേക്ക് കടന്നു
തിരുവനന്തപുരം| ബോര്‍ഡ്-കോര്പറേഷന് പദവികള്‍ മുഖ്യമന്ത്രി വി ഡി സതീശനും മുസ്്ലിം ലീഗും പങ്കിട്ടെടുത്തെന്നും ഐ ഗ്രൂപ്പിനെ സമ്പൂര്‍ണമായി അവഗണിച്ചെന്നും ആക്ഷേപം. ഈ അവഗണനയില്‍ പ്രതിഷേധിച്ച് യു ഡി എഫ് അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായി എ ഗ്രൂപ്പ് സംഘടിത നീക്കത്തിനു തുടക്കം കുറിച്ചു.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള കടുത്ത അവഗണന ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളായ എം എം ഹസന്, കെ സി ജോസഫ്, ബെന്നി ബെഹ്നാന്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ കൂടിയാലോചന നടത്തി തുടര്‍ നടപടികളിലേക്ക് കടന്നു.
ബോര്‍ഡ്-കോര്പറേഷന് വിഭജനത്തില്‍ വി ഡി സതീശന്, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. എ ഗ്രൂപ്പില്‍ നിന്ന് ആരെയും ചര്‍ച്ചയ്ക്ക് വിളിച്ചില്ല. ബോര്‍ഡ് വിഭജനത്തില്‍ ലീഗിനും മറ്റു ഘടക കക്ഷികള്‍ക്കും പങ്കിട്ടതിനു ശേഷം കോണ്‍ഗ്രസിന് എത്ര സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന കാര്യം രഹസ്യമാക്കി വച്ചു. ഈ പദവികളില്‍ ആരെയാണ് നിയമിക്കുക, നിയമനത്തിന് എന്താണ് മാനദണ്ഡം എന്നീ കാര്യങ്ങളും മുഖ്യമന്ത്രി രഹസ്യമാക്കി വച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കു താല്പര്യമുള്ള ചിലരെ ഇത്തരം പദവികളില്‍ പ്രതിഷ്ഠിക്കാനാണ് നീക്കം എന്നാണ് എ ഗ്രൂപ്പ് പറയുന്നത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ പോലും മറ്റു പല സ്വാധീനങ്ങള്‍ വഴിയും ഇത്തരം പദവികള്‍ക്കായി ചരടുവലിക്കുന്നുണ്ട്. മുന്‍ കാലങ്ങളിലും യു ഡി എഫ് ഭരണത്തില്‍ ഇത്തരം പദവികള്‍ പലരും എത്തുന്നത് എങ്ങനെ എന്ന കാര്യം രഹസ്യമായിരുന്നു. ഐ ഗ്രൂപ്പിനെ പൂര്‍ണമായി അവഗണിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്.
കേരളത്തില്‍ ഭരണം പിടിക്കുന്നതിനായി പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നിലച്ച നിലയിലായിരുന്നു എ ഗ്രൂപ്പ്. എന്നാല്‍ ഭരണം കിട്ടിയ ശേഷമുള്ള കടുത്ത അവഗണ സഹിച്ച് ഇനിയും മുന്നോട്ടു പോകേണ്ട എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ എ ഗ്രൂപ്പ് നേതാക്കള്‍. ബോര്‍ഡ് കോര്പറേഷന് വിഷയത്തില്‍ ആദ്യമായി ഒന്നിച്ചൊരു നീക്കത്തിനായി എ ഗ്രൂപ്പ് തീരുമാനിച്ചു. പഴയതു പോലെ ശക്തി സമാഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പൂര്‍ണമായി കീഴടക്കപ്പെടുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നത്.
ബോര്‍ഡ് കോര്പറേഷന് വിഭജനത്തിലെ അവഗണയിലുള്ള അതൃപ്തി ആദ്യം മുഖ്യന്ത്രി വി ഡി സതീശനെയും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിനെയും അറിയിച്ചു. ബുധനാഴ്ചയാണ് മുഖ്യമന്ത്രിയെയും കെ പി സി സി അധ്യക്ഷനെയും കണ്ട് അതൃപ്തിയും ആവശ്യവും അറിയിച്ചത്. എന്നിട്ടും പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇനി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അതൃപ്തി അറിയിക്കും. കൂടിയാലോചനകള്‍ക്ക് ശേഷം ഐ ഗ്രൂപ്പ് എന്ന നിലയില്‍ തന്നെ നീക്കം ശക്തമാക്കാനാണ് തീരുമാനം.
Content Highlights: Congress A-group leaders in Kerala launched an organized protest alleging total neglect in board and corporation post allocations by CM VD Satheesan and the Muslim League. Leaders including MM Hassan and Shafi Parambil met to address the exclusion from Cliff House discussions. They plan to escalate their dissatisfaction to Mallikarjun Kharge and KC Venugopal.



