National
ഗുവാഹത്തി ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ദിസ്പൂര്‍| അസമിലെ ഗുവാഹത്തി ഐ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ബിരുദവിദ്യാര്‍ഥിയായ സൂര്യനാരായണ്‍ പ്രേം കിഷോറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കേരളത്തിലുള്ള കുടുംബാഗങ്ങളെ വിവരമറിയിച്ചത് പ്രകാരം കുടുംബം ഗുവാഹത്തിയിലേക്ക് തിരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
---- facebook comment plugin here -----