International
വെനസ്വേലയിലെ യു എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; യു എന്‍ ഇടപെടണമെന്ന് റഷ്യ
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും റഷ്യ
മോസ്‌ക്കോ | വെനസ്വേലയില്‍ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും ബന്ദിയാക്കി കൊണ്ടുപോയ അമേരിക്കന്‍ സൈനിക നടപടിക്കെതിരെ റഷ്യ രംഗത്ത. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും റഷ്യ അറിയിച്ചു
പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും റഷ്യ വ്യക്തമാക്കി. സംഘര്‍ഷം കൂടുതല്‍ വഷളാക്കാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.





