Eduline
പഠിക്കാം സൈപ്രസിൽ
നിരവധി സ്‌കോളർഷിപ്പുകൾ ലഭ്യമായതിനാൽ സൈപ്രസ് തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപോർട്ട്.
വിവിധ സ്കോളർഷിപ്പിൽ പഠിക്കാൻ അന്താരാഷ്ട്ര വിദ്യാർഥികളെ ക്ഷണിച്ച് സൈപ്രസ്. സൈപ്രസ് യൂനിവേഴ്‌സിറ്റി, സൈപ്രസ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഈസ്റ്റേൺ മെഡിറ്ററേനിയൻ യൂനിവേഴ്‌സിറ്റി തുടങ്ങിയ സൈപ്രസിലെ പ്രമുഖ സർവകലാശാലകൾ മികച്ച കരിയർ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നിരവധി സാന്പത്തിക സഹായങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.
വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രിയപ്പെട്ട രാജ്യമായി സൈപ്രസ് മാറിയിരിക്കുകയാണ്. നിരവധി സ്‌കോളർഷിപ്പുകൾ ലഭ്യമായതിനാൽ സൈപ്രസ് തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപോർട്ട്. ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡോക്ടറൽ പഠനം നടത്താൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നേടാൻ സൈപ്രസിലേക്ക് പറന്നോളൂ. ട്യൂഷൻ ഫീസിളവ്, ജീവിതച്ചെലവുകൾ, യാത്രാ ചെലവുകൾ, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്കോളർഷിപ്പുകളാണ് രാജ്യം വാഗ്‌ദാനം ചെയ്യുന്നത്. പ്രധാന സ്കോളർഷിപ്പുകളെ പരിചയപ്പെടാം.
സൈപ്രസ് ഗവൺമെന്റ് സ്‌കോളർഷിപ്പുകൾ
സൈപ്രസിലെ വിവിധ പൊതു, സ്വകാര്യ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പൂർണ ധനസഹായത്തോടെ നൽകുന്ന സർക്കാർ സ്കോളർഷിപ്പാണിത്. അക്കാദമിക് പ്രകടനം വിലയിരുത്തിയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമാണ് ഈ സ്‌കോളർഷിപ്പുകൾ നൽകുന്നത്.
യോഗ്യത, ആനുകൂല്യം
- എല്ലാ അന്താരാഷ്ട്ര വിദ്യാർഥികൾക്കും ലഭ്യമാണ്
- മുഴു സമയ ബിരുദ പ്രോഗ്രാമുകൾക്ക് (ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, അല്ലെങ്കിൽ പിഎച്ച് ഡി) അപേക്ഷിക്കുന്നവരായിരിക്കണം
- അക്കാദമിക് മികവും ഭാഷാ പ്രാവീണ്യവും വേണം
- പൂർണ ട്യൂഷൻ ഫീസിളവ്
- ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ സ്റ്റൈപെൻഡ്
- യാത്രാ ചെലവുകളും ആരോഗ്യ ഇൻഷ്വറൻസും
https://www.highereducation.ac.cy/
സൈപ്രസ് സർവകലാശാല സ്‌കോളർഷിപ്പുകൾ
ലോകമെമ്പാടുമുള്ള മികച്ച വിദ്യാർഥികളെ സൈപ്രസിലേക്ക് ആകർഷിക്കുന്നതിനായി നൽകുന്ന സ്കോളർഷിപ്പാണിത്. പ്രമുഖ സർവകലാശാലകളിൽ ബിരുദം, മാസ്റ്റേഴ്സ്, പിഎച്ച് ഡി പഠിക്കുന്നവർക്കാണ് ഇത് വാഗ്‌ദാനം ചെയ്യുന്നത്. ഗവേഷണ മേഖലക്ക് പേരുകേട്ടതാണ് ഈ സ്‌കോളർഷിപ്പുകൾ. മെറിറ്റ് അടിസ്ഥാനമാക്കിയാണ് നൽകുന്നത്.
യോഗ്യത, ആനുകൂല്യം
- ബിരുദം അല്ലെങ്കിൽ ബിരുദാനന്തര പ്രോ ഗ്രാമുകൾക്ക് അപേക്ഷിക്കുന്ന അന്തർദേശീയ വിദ്യാർഥികൾ
- അക്കാദമിക് നിർദേശങ്ങൾ പാലിക്കണം.
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വേണം (ഐ ഇ എൽ ടി എസ്/ടി ഐ ഇ എഫ് എൽ സ്‌കോറുകൾ)
- പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസിളവ്
- താമസത്തിനും മറ്റ് ചെലവുകൾക്കുമുള്ള പ്രതിമാസ സ്റ്റൈപെൻഡ്
- https://www.internationalscholarships.dhet.gov.za/
സൈപ്രസ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി
സൈപ്രസ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (സി യു ടി) ഗവേഷണം, സാങ്കേതികവിദ്യാഭ്യാസം എന്നിവക്ക് പേരുകേട്ട സർവകലാശാലയാണ്. എൻജിനീയറിംഗ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്റർനെറ്റ് സ്റ്റഡീസ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് ഇൻഫോർമാറ്റിക്‌സ് തുടങ്ങിയ സാങ്കേതിക പ്രോഗ്രാമുകൾക്ക് സി യു ടി ആഗോളതല അംഗീകാരം നേടിയിട്ടുണ്ട്.
യോഗ്യത, ആനുകൂല്യങ്ങൾ
-
- യൂറോപ്യൻ യൂനിയൻ യൂറോപ്യൻ യൂനിയനിതര രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അപേക്ഷിക്കാം
- അക്കാദമിക് മാനദണ്ഡങ്ങൾ പാലിക്കണം
- ഇംഗ്ലീഷ്, ഗ്രീക്ക് ഭാഷാ പ്രാവീണ്യം
- പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസിളവ്
- താമസത്തിനും ഭക്ഷണത്തിനുമുള്ള അലവൻസ്
- https://www.cut.ac.cy/students/student-welfare-and-support/scholarships/?languageId=1
നിയർ ഈസ്റ്റ് യൂനിവേഴ്‌സിറ്റി
വിവിധ ബിരുദ പ്രോഗ്രാമുകൾക്കുള്ള പൂർണവും ഭാഗികവുമായ ട്യൂഷൻ ഫീസ് ഉൾക്കൊള്ളുന്ന നിരവധി സ്‌കോളർഷിപ്പ് പ്രോഗ്രാമുകൾ നിയർ ഈസ്റ്റ് യൂനിവേഴ്‌സിറ്റിയിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ലഭ്യമാണ്. വൈദ്യ ശാസ്ത്ര- സാമൂഹിക ശാസ്ത്ര പ്രോഗ്രാമുകളാണ് പ്രധാനമായും ഇവിടെ പഠിപ്പിക്കുന്നത്.
യോഗ്യത, ആനുകൂല്യം
- അന്താരാഷ്ട്ര മാസ്റ്റേഴ്‌സ്, പിഎച്ച് ഡി വിദ്യാർഥികൾക്ക് അപേക്ഷിക്കാം
- മികച്ച അക്കാദമിക് നിലവാരം
- ഭാഷാ പ്രാവീണ്യം
- പൂർണ ട്യൂഷൻ ഫീസിളവ്
- ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ സ്റ്റൈപെൻഡ്
- താമസത്തിനുള്ള അലവൻസ്
- https://neu.edu.tr/students/scholarships/?lang=en
യൂറോപ്യൻ യൂനിവേഴ്‌സിറ്റി
യൂറോപ്യൻ യൂനിവേഴ്‌സിറ്റി സൈപ്രസ് (ഇ യു സി) വൈദ്യശാസ്ത്രം, എൻജിനീയറിംഗ്, ബിസിനസ്സ്, നിയമം പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അവരുടെ അക്കാദമിക് നിലവാരം വിലയിരുത്തി നിരവധി സ്കോളർഷിപ്പുകൾ നൽകിവരുന്നു. ഈ സ്‌കോളർഷിപ്പുകൾ പ്രധാനമായും ഗവേഷഷണ മേഖലക്കാണ് ഊന്നൽ നൽകുന്നത്.
യോഗ്യത, ആനുകൂല്യം
- ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം
- പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസിളവ്
- വിദ്യാർഥികൾക്ക് താമസത്തിനുള്ള അലവൻസ്
- https://euc.ac.cy/en/admissions/finance-aid/scholarship-aid/
ഗിർനെ അമേരിക്കൻ യൂനിവേഴ്സിറ്റി
സൈപ്രസിലെ മികച്ച സ്വകാര്യ സർവകലാശാലകളിൽ ഒന്നായ ഗിർനെ അമേരിക്കൻ യൂനിവേഴ്സിറ്റി (ജി എ യു) ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ബിസിനസ്സ്, എൻജിനീയറിംഗ്, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രോഗ്രാമുകൾക്ക് സ്കോളർഷിപ്പുകൾ നൽകി വരുന്നു.
യോഗ്യത, ആനുകൂല്യം
- ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക്
- മികച്ച അക്കാദമിക് പശ്ചാത്തലം
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം
- വിദ്യാർഥികൾക്കുള്ള ജീവിതച്ചെലവുകൾ
- പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസിളവ്
- https://www.gau.edu.tr/en/prospective/page/financial-aid-and-scholarships





