National
മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവിക സേനയുടെ പുതിയ മേധാവി
ന്യൂഡല്‍ഹി | നാവിക സേനക്ക് മലയാളി മേധാവി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെയാണ് പുതിയ മേധാവിയായി നിയമിച്ചത്. ഈമാസം 30ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫാണ് ഹരികുമാര്‍.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് നാവിക സേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----



