Connect with us

Kerala

അഞ്ച് ചലാന്‍ ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍; തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും ഗണേഷ് കുമാര്‍

Published

|

Last Updated

തിരുവനന്തപുരം |  ഗതാഗത നിയമലംഘനത്തിന് വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ ചലാന്‍ ലഭിച്ചാല്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന കേന്ദ്ര നടപടിയില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ .സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും ഗണേഷ് കുമാര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ. എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല. അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ച്, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ എന്നും മന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest