Kerala
അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു.
തിരുവനന്തപുരം | അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കണ്ടംതിട്ട വാര്‍ഡംഗം കൂടിയായ വൈസ് പ്രസിഡന്റ് സീനാ അനിലിന്റെ വീടിന് നേരെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് അംഗമാണ് സീന.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പുലര്‍ച്ചെയാണ് സംഭവം. തീ പടരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. നെയ്യാര്‍ ഡാം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു
---- facebook comment plugin here -----



