Kerala
മുഅല്ലിം സമ്മേളനങ്ങള്‍ വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്
സമസ്ത സെന്റിനറിയുടെ ഭാഗമായി നടത്തുന്നത് 40 ജില്ലാ മുഅല്ലിം സമ്മേളനങ്ങള്‍

കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിക്കുന്ന 40 ജില്ലാ മുഅല്ലിം സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആഹ്വാനം ചെയ്തു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെന്ററില്‍ ചേര്‍ന്നു. കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു.
2024-25 വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ട് എന്‍ അലി അബ്ദുല്ല അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപോര്‍ട്ട് എന്നിവ സി പി സൈതലവി മാസ്റ്റര്‍ അവതരിപ്പിച്ചു. ഐ ഇ ബി ഐ വാര്‍ഷിക റിപോര്‍ട്ട് ഹസൈനാര്‍ നദ്‌വി അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ച നടന്നു.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ത്വാഹാ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് തുറാബ് തങ്ങള്‍, ടി അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പി എസ് കെ മൊയ്തു ബാഖവി മാടവന, കെ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി സി ഇബ്‌റാഹീം മാസ്റ്റര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് പറവൂര്‍, പ്രൊ. യു സി അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്‍ മദനി ജപ്പു, വി എച്ച് അലി ദാരിമി എറണാകുളം, ഉമര്‍ മദനി പാലക്കാട്, കെ കെ എം കാമില്‍ സഖാഫി മംഗലാപുരം, ഡോ. ഹാജി അബ്ദുന്നാസിര്‍ മുസ്‌ലിയാര്‍ ഊട്ടി, അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ബത്തേരി, ശാദുലി ഫൈസി കൊടക് സംബന്ധിച്ചു.
വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ചര്‍ച്ചക്ക് മറുപടി പറഞ്ഞു. പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു.