Malappuram
മഅ്ദിന്‍ ജീലാനി അനുസ്മരണ ആത്മീയ സമ്മേളനം സംഘടിപ്പിച്ചു
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ജീലാനി അനുസ്മരണ ആത്മീയ സമ്മേളനം സംഘടിപ്പിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. ആത്മീയ രംഗത്ത് നിരവധി മാതൃകകള്‍ സമ്മാനിച്ച വ്യക്തിത്വമായിരുന്നു ശൈഖ് ജീലാനിയെന്നും അവിടുത്തെ ജീവിതത്തില്‍ നിന്നും പുതിയ സമൂഹത്തിന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിന്‍ കുവൈത്ത് പ്രസിഡന്റ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം പ്രാര്‍ഥന നടത്തി. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. ഇസ്റാഈലിന്റെ കിരാതമായ അക്രമങ്ങള്‍ക്ക് വിധേയരായി സര്‍വസ്വവും നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടത്തി.
വിര്‍ദുല്ലത്വീഫ്, അനുസ്മരണ സംഗമം, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ നടന്നു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനവുമുണ്ടായി.
സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ബാകിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, സിറാജുദ്ദീന്‍ അഹ്സനി കൊല്ലം, അബ്ദുസ്സലാം മുസ്്ലിയാര്‍ കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി സംബന്ധിച്ചു.




