Kerala
മലപ്പുറത്ത് ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ കുടുങ്ങി
ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
മലപ്പുറം| വളാഞ്ചേരിക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം.
കുളത്തിലേക്ക് വീണ ലോറി പൂര്‍ണമായും മുങ്ങിയ നിലയിലാണ്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവര്‍ ജാഫറിനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനര്‍ മുസ്തഫയാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----





