Connect with us

fuel price hike

കൊള്ള തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി |  ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധന തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസത്തേതിന് പോലെ വില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയും വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ ഉയര്‍ത്തിക്കൊണ്ടുപോകാനാണ് കമ്പനികളുടെ തീരുമാനം. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.

ഇന്ധന വില കൂടിയ പശ്ചാത്തലത്തില്‍ ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി ഉയര്‍ന്നു. ഇത് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റത്തിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.