Connect with us

VD SATHEESHAN AGAINST CPM

ലോകായുക്ത; കോടിയേരി മറുപടി നല്‍കേണ്ടത് കാനത്തിന്റെ ചോദ്യത്തിന്- വി ഡി സതീശന്‍

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ സി പി എം സൈബര്‍ ഗുണ്ടായിസം

Published

|

Last Updated

തിരുവനന്തപുരം | എം എന്‍ കാരശ്ശേരി, സി ആര്‍ നീലകണ്ഠന്‍, റഫീഖ് അഹമ്മദ് തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്നത് സി പി എം സൈബര്‍ ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല. ജനാധിപത്യ കേരളമാണെന്ന് ഓര്‍ക്കണമെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഴുത്തുകാരേയും സാംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകരേയും കമ്മ്യൂണിസ്റ്റ് സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാമെന്നാണ് സി പി എം നേതൃത്വം കരുതുന്നത്. നിങ്ങള്‍ക്ക് അതിന് കഴിയില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്.

അട്ടപ്പാടിയിലെ മധുവിന്റെ കേസ് സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ലോകായുക്ത ഓര്‍ഡനന്‍സില്‍ സി പി എം നീക്കം നയത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമമന്ത്രി ഉയര്‍ത്തുന്ന പ്രതിരോധം ദുര്‍ബലമാണ്. ന്യായീകര വാദം മാത്രമാണ് കോടിയേരി നടത്തുന്നത്. കാനം രാജേന്ദ്രന്‍ വിഷയത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മാറുപടി നല്‍കുകയാണ് കോടിയേരി ആദ്യം ചെയ്യേണ്ടത്. ലോകായുക്ത എന്നത് കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാണ്. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിര്‍മാണത്തിന് അവസരമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest