Connect with us

Kerala

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

കുമാരപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം| വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരമനയില്‍പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്.

കുമാരപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. പതിനാലുകാരനും കൂടെയുണ്ടായിരുന്ന സുഹൃത്തിനും കാര്യമായ പരുക്കുകളില്ല.

വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ വീട് പൂട്ടിയ ശേഷമാണ് പതിനാലുകാരന്‍ സുഹൃത്തിനൊപ്പം കറങ്ങാന്‍ ഇറങ്ങിയത്. കരമനയില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം റോഡിനരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു.

---- facebook comment plugin here -----

Latest