Kerala
തൃശൂരില്‍ മിന്നല്‍ ചുഴലി; മരം കടപുഴകി വീണു, വീട് ഭാഗികമായി തകര്‍ന്നു
സെക്കന്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്
തൃശൂര്‍ | തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി ഉണ്ടായി. ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ ഇന്ന് ഉച്ചയോടെയുണ്ടായ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വീട് തകരുകയും ചെയ്തു.
സെക്കന്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകര്‍ന്നു.
എടവഴിപ്പുറത്ത് വീട്ടില്‍ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.







