First Gear
2022 എന്‍ എക്‌സ് 350എച്ച് അവതരിപ്പിച്ച് ലെക്‌സസ്
പ്രാരംഭ പതിപ്പായ എക്ക്വിസൈറ്റ് വേരിയന്റിന് 64.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ന്യൂഡല്‍ഹി| എന്‍എക്‌സ് 350എച്ച് ന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ലെക്‌സസ്. 64.90 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര എസ്യുവി ഒരൊറ്റ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനിലും എക്ക്വിസൈറ്റ്, ലക്ഷ്വറി, എഫ്‌സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. 2022 ലെക്‌സസ് എന്‍എക്‌സ് ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ലെക്‌സസ് ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ ബുക്ക് ചെയ്യാവുന്നതാണ്.
പ്രാരംഭ പതിപ്പായ എക്ക്വിസൈറ്റ് വേരിയന്റിന് 64.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ലക്ഷ്വറി വേരിയന്റിന് 69.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. അതേസമയം ഉയര്‍ന്ന വേരിയന്റായ എഫ്‌സ്‌പോര്‍ട്ടിന് 71.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.