First Gear
ലെക്‌സസ് എല്‍എം എംപിവി രാജ്യത്ത് അവതരിപ്പിച്ചു
ടൊയോട്ട വെല്‍ഫയറിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വാഹനമാണ് ഇത്.

ന്യൂഡല്‍ഹി| ആഡംബര കാര്‍ നിര്‍മ്മാതാക്കളാണ് ലെക്സസ്. ഇപ്പോള്‍ കമ്പനി ഏറ്റവും പുതിയ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലെക്‌സസ് എല്‍എം എന്ന ലക്ഷ്വറി എംപിവിയാണ് രാജ്യത്ത് ലോഞ്ച് ചെയ്തത്. ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് കാര്‍ എത്തുന്നത്. ടൊയോട്ട വെല്‍ഫയറിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വാഹനമാണ് ഇത്.
നിരവധി ഫീച്ചറുകളുമായിട്ടാണ് ലെക്‌സസ് എല്‍എം എംപിവി വരുന്നത്. ലെക്‌സസ് എല്‍എം എംപിവി 4-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും അംഗീകൃത ലെക്‌സസ് ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററില്‍ നിന്നോ ലെക്‌സസ് മെരാകിസില്‍ നിന്നോ കാര്‍ ബുക്ക് ചെയ്യാവുന്നതാണ്. എല്‍എം എന്ന പേരിന്റെ പൂര്‍ണരൂപം ‘ലക്ഷ്വറി മൂവര്‍’ എന്നാണ്.
എല്‍എം എംപിവിയില്‍ വെര്‍ട്ടിക്കല്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ ലെക്‌സസ് നല്‍കുന്നുണ്ട്. ടൊയോട്ട വെല്‍ഫയറിന്റെ അതേ 2.5 എല്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിലുള്ളത്. ഈ എഞ്ചിന്‍ 190 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. 1.2 കോടി മുതല്‍ 1.3 കോടി രൂപ വരെ വിലയുമായിട്ടാണ് ടൊയോട്ട വെല്‍ഫയര്‍ പുറത്തിറങ്ങിയത്. എന്നാല്‍ പുതിയ ലെക്‌സസ് എല്‍എം എംപിവിക്ക് ഇതിനെക്കാള്‍ വില ഉണ്ടായിരിക്കും.