Connect with us

National

ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം; കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ അരവിന്ദ് കെജരിവാള്‍

ഡല്‍ഹിയിലെ സഖ്യ ചര്‍ച്ചകള്‍ ഏകദേശ ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകൾ

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകളില്‍ പ്രതികരണവുമായി ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍. സീറ്റ് വിഭജന ചര്‍ച്ചകള്‍ എന്ത് കൊണ്ടാണ് വൈകുന്നതെന്ന ചോദ്യത്തിന് അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്ന് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ സഖ്യ ചര്‍ച്ചകള്‍ ഏകദേശ ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴ് സീറ്റില്‍ നാലെണ്ണം എ എ പി യും മൂന്നെണ്ണം കോണ്‍ഗ്രസും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കാമെന്നായിരുന്നു എ എ പി നേരത്തെ പറഞ്ഞിരുന്നത്.

ആം ആദ്മിയുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് – സമാജ് വാദി പാര്‍ട്ടി സഖ്യം ധാരണയിലെത്തി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 17 സീറ്റ് നല്‍കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. 63 സീറ്റില്‍ സമാജ് വാദി പാര്‍ട്ടി മത്സരിക്കും.

Latest