Editors Pick
ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിൽ കാണപ്പെടുന്ന അപൂർവ്വ മൃഗങ്ങളെ പരിചയപ്പെടാം...
കറുത്തതും കട്ടിയുള്ളതുമായ മുടിയുള്ള മൃഗമാണ് സ്ലോത്ത് ബിയർ. വംശനാശ ഭീഷണി നേരിടുന്ന ഈ മൃഗവും ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലുണ്ട്.

അപൂർവ ജീവികളുടെയും വംശനാശം നേരിടുന്ന മൃഗങ്ങളുടെയും പ്രധാന ആവാസ കേന്ദ്രമാണ് കർണാടകയിലെ ബന്ദിപ്പൂർ ദേശീയ ഉദ്യാനം.ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിൽ കാണപ്പെടുന്ന ചില അപൂർവ്വ മൃഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഏഷ്യൻ കാട്ടാന
ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിൽ കാണപ്പെടുന്ന അപൂർവ്വ മൃഗങ്ങളിൽ ഒന്നാണ് ഏഷ്യൻ കാട്ടാന. വംശനാശഭീഷണി നേരിടുന്ന ഈ ജീവി വർഗ്ഗത്തിന് അവശേഷിക്കുന്ന ചുരുക്കം ചില അഭയ കേന്ദ്രങ്ങളിൽ ഒന്നാണ് ബന്ദിപ്പൂർ ദേശീയ ഉദ്യാനം.
സ്ലോത്ത് ബിയർ
കറുത്തതും കട്ടിയുള്ളതുമായ മുടിയുള്ള മൃഗമാണ് സ്ലോത്ത് ബിയർ. വംശനാശ ഭീഷണി നേരിടുന്ന ഈ മൃഗവും ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലുണ്ട്.
ബംഗാൾ കടുവ
ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിൽ കാണപ്പെടുന്ന ഒരു പ്രധാന ആകർഷണമാണ് ബംഗാൾ കടുവ. ഇവിടെ കാണുന്ന മൃഗങ്ങളിൽ ഏറ്റവും അപൂർവ മൃഗമാണ് ഇത്.
ചൗസിംഗ
നാല് കൊമ്പുള്ള മാനിന്റെ വംശത്തിൽപ്പെട്ട ഒരു മൃഗമാണ് ഇത്. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഒരു ചെറിയ ഉഷ്ണ മേഖല ജീവിയാണ് ഇത്.
ഇന്ത്യൻ ഗൗർ
ബന്ദിപ്പൂർ നാഷണൽ പാർക്കിൽ കാണപ്പെടുന്ന അപൂർവ്വ മൃഗമാണ് ഇന്ത്യൻ ഗൗർ. ബന്ദിപ്പൂരിൽ വംശനാശഭീഷണി നേരിടുന്നതും സംരക്ഷിക്കപ്പെടുന്നതുമായ ഒരു വലിയ സസ്യഭുക്കായ കാട്ടുകന്നുകാലിയാണ് ഇത്.
ചിതൽ എന്ന പുള്ളിമാൻ
ചിതൽ എന്ന പേരിൽ അറിയപ്പെടുന്ന പുള്ളിമാനുകളും ബന്ദിപ്പൂർ പാർക്കിൽ ധാരാളമായി കാണപ്പെടുന്നു. ചുവപ്പ് കലർന്ന തവിട്ടു നിറത്തിലുള്ള ദേഹത്ത് വെളുത്തപാടുകൾ ഉള്ള ജീവിയാണിത്.
ഇനി ബന്ദിപ്പൂർ ദേശീയ ഉദ്യാനം സന്ദർശിക്കുമ്പോൾ ഈ മൃഗങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഓർത്തോളൂ.