ഈ മാസം നടക്കേണ്ടിയിരുന്ന സിഎസ്ഐആര്‍ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി വിവരം. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ മാറ്റിവച്ചതായി അറിയിച്ചത്. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എന്‍ ടി എയുടെ ഔദ്യോഗിക വിശദീകരണം.







